കൊയിലാണ്ടി: കൊയി ലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി തിക്കോടി, ചിങ്ങപുരം, നന്തി ടൗണ്‍, മുചുകുന്ന്, എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫഌക്സ് ബോര്‍ഡുകളം വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചേമഞ്ചേരി പഞ്ചായത്തിലെ ഊഴിക്കോള്ക്കുനി ദേവദാസിന്റെ വീട് അക്രമികള്‍ അടിച്ചു തകര്‍ത്തു. വികാസ് നഗറിലെ ബിജെപി പ്രവര്‍ത്തകരായ ബിജു, ബിനു, സനല്‍, ഗിരീശന്, അഭിലാഷ് എന്നിവര്‍ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. അഡ്വ. വി. സത്യന്, കെ.പി. മോഹനന്, വി.കെ ഉണ്ണികൃഷ്ണന്, വി. കേളപ്പന്, ഫല്ഗുനന് പയ്യോളി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: