ചെന്നൈ: ചെന്നൈയില്‍ കാവേരി പ്രശ്നത്തില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മന്നാര്‍കുടി സ്വദേശിയായ പാ വിഘ്നേഷാണ് (25) മരിച്ചത്. വ്യാഴാഴ്ചയായിരുന്നു വിഘ്നേഷ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതര പൊള്ളലേറ്റ വിഘ്നേഷിനെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇന്ന് രാവിലെയോടെ മരണത്തിനു കീഴടങ്ങി. ഇന്നത്തെ ബന്ദിന് മുന്നോടിയായി നാം തമിഴര്‍ കക്ഷിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടന്ന റാലിക്കിടെയാണ് വിഘ്നേഷ് ആത്മഹത്യക്ക് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: