പാക്കിസ്ഥാനിലെ പള്ളിയിൽ ചാവേർ സ്ഫോടനം; 23 മരണം

Friday 16 September 2016 9:41 pm IST

പെഷാവർ: പാക്കിസ്ഥാനിൽ വെള്ളിയാഴ്ച മുസ്ലീം പള്ളിയിലെ പ്രാർഥനക്കിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗോത്രമേഖലയിൽപ്പെട്ട മുഹമ്മദ് ഏജൻസി ജില്ലയിലെ പള്ളിയിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. പള്ളിയുടെ വരാന്തയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ പെഷാവറിലും സമീപ സ്ഥലങ്ങളിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്ഫോടനമാണ് നടന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.