കണ്ണൂര്‍: കണ്ണൂർ പയ്യന്നൂരിനു സമീപം കുന്നരുവില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര് മരിച്ചു. രാമന്തളി സ്വദേശികളായ രമേശന്, ഭാര്യ ലളിത, ഇവരുടെ ബന്ധു ആരാധ്യ എന്നിവരാണ് മരിച്ചത്.
വൈകീട്ട് അഞ്ചരയോടെ പയ്യന്നൂർ കുന്നെരു അങ്ങാടിയിലായിരുന്നു അപകടം. പയ്യന്നൂർ ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി പാസഞ്ചർ ഒാട്ടോയിലും മീൻ വിൽക്കുന്ന ഗുഡ്സ് ഒാട്ടോയിലും ഇടിക്കുകയായിരുന്നു. പാസഞ്ചർ ഒാട്ടോയിലുണ്ടായിരുന്ന ഏഴു പേരിൽ മൂന്നു പേരാണ് മരിച്ചത്. മീൻ വാങ്ങാനെത്തിയ സ്ത്രീയാണ് മരിച്ച നാലാമത്തെ ആൾ.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേ സമയം ടിപ്പർ ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: