അടിമാലി: തെരുവുനായ റോഡിനുകുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ബീഹാര്‍ സ്വദേശിയായ പപ്പുസിങിന് പരിക്കേറ്റു. ഇയാളെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കിയ ശേഷം വിദഗ്ധ ചികില്‍സക്കായി എറണാകുളത്തേക്ക് കൊണ്ടു പോയി. അടിമാലി കല്ലാര്‍കുട്ടി റോഡില്‍ പൊളിഞ്ഞപാലത്തിനു സമീപമാണ് അപകടം. വഴിയാത്രികരാണ് യുവാവിനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. അടിമാലി പഞ്ചായത്ത് പരിധിയില്‍ തെരുവുനായ ശല്യം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: