കട്ടപ്പന: കാഞ്ചിയാര്‍ പള്ളിക്കവലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൃതദേഹം സംസ്കരിച്ചതിനെത്തുടര്ന്ന് സംഘര്‍ഷം. പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ മൃതദേഹമാണ് സ്വാകാര്യ വ്യക്തിയുടെ വസ്തുവില്‍ മറവ് ചെയ്തത്. പെന്തക്കോസ്ത് വിഭാഗത്തില്‍പ്പെട്ട ഒരാളാണ് ഈവസ്തു വാങ്ങിയിരിക്കുന്നത്. ഇവിടെ മൃതദേഹം മറവ് ചെയ്ത് ശ്മശാനമാക്കാനുള്ള പെന്തക്കോസ്ത് വിഭാഗത്തിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനവിഭാഗം പ്രതിഷേധം അറിയിച്ചത്. കോവില്‍മലയില്‍ മരണപ്പെട്ടയാളുടെ മൃതദേഹമാണ് കാഞ്ചായാര്‍ പള്ളിക്കവലയ്ക്ക് സമീപം സംസ്കരിച്ചത്. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിനുള്ള ശ്രമം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: