അമ്പലപ്പുഴ: നാലു വാഹനങ്ങള്‍ കൂട്ടിയിടിച്്ച എട്ടുപേര്‍ക്ക് പരിക്കേറ്റു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂര്‍ തിരുവാതിരയില്‍ പ്രവീണ (36), മകന് അങ്കിത് (4), അര്‍പ്പിത്(3), പ്രവീണയുടെ അമ്മ കുമാരി (56), ടാക്സി ഡ്രൈവര്‍ സതീഷ് (35), ബൈക്ക് യാത്രികരും കരൂര്‍ സ്വദേശികളുമായ നവീന്‍ (25), വിവേക് (20), ആന്നദ പ്രസാദ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയപാതയില്‍ പുറക്കാട് കരൂരില്‍ വെള്ളിയാഴ്ച പകല്‍ 11.30നായിരുന്നു അപകടം. ബൈക്കും കാറുമായി കൂട്ടിയിടിച്ചാണ് അപകടത്തിനു തുടക്കം. പിന്നാലെയെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം തെറ്റി ഓട്ടോടാക്സിയിലിടിച്ച് ഓട്ടോ മറിഞ്ഞു.
ഓട്ടോ ടാക്സിയിലുണ്ടായിരുന്നവരും ബൈക്ക് യാത്രികരുമായ യുവാക്കളും ടാക്സി ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: