മര്‍ദ്ദിച്ചതായി പരാതി

Friday 16 September 2016 9:10 pm IST

പത്തനംതിട്ട: ചെന്നീര്‍ക്കര പമ്പുമലയില്‍ ഒരു കുടുംബത്തിലെ അംഗങ്ങളെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചതായി പരാതി. ഉടയന്‍കുറ്റിയില്‍ വീട്ടില്‍ ഉണ്ണി ആര്‍.മോഹന്‍, അമ്മരാജമ്മ, സഹോദരങ്ങളായ കലേഷ് പി.റാം, നന്ദു ആര്‍.മോഹന്‍, ഭാര്യ വീണ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. പ്രതികളെ അറസ്റ്റ്‌ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് സിദ്ധനര്‍സര്‍വ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.