തെരുവ് നായയുടെ അക്രമത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്

Friday 16 September 2016 9:13 pm IST

പന്തളം : തെരുവ് നായയുടെ അക്രമത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്ക് .മുടിയൂര്‍ക്കോണം കുണ്ടൂര്‍തെക്കേപുരയില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ അഭികൃഷ്ണനാണ് (20) പരിക്കേറ്റത് . തിരുവോണനാളില്‍ വൈകിട്ട് 6.30 ഓടെ മുടിയൂര്‍ക്കോണം ചെറുമല മുക്കില്‍ നിന്നും ബൈക്കില്‍ വരുകയായിരുന്ന അഭികൃഷ്ണനെ എം റ്റി എല്‍ പി സ്‌കൂളിന് സമീപം വെച്ച് തെരുവുനായയുടെ അക്രമത്തിനു ഇരയായത് . അക്രമത്തില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വീണ അഭികൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .അപകടത്തില്‍ ഇടതു കൈക്ക് ഒടിവുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.