നഗരത്തില്‍ ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം

Friday 16 September 2016 9:39 pm IST

തൃശൂര്‍: പുലിക്കളിയോടനുബന്ധിച്ച് നഗരത്തില്‍ ഇന്നു ഉച്ചയ്ക്ക് 1.30 മുതല്‍ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല. കിഴക്കന്‍ മേഖലയില്‍നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമ നഗര്‍ ജങഷന്‍ വഴി സര്‍വീസ് നടത്തണം. മണ്ണുത്തി ഭാഗത്ത് നിന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് ബിഷപ്പ് പാലസ്, ചെമ്പൂക്കാവ് വഴി വടക്കേ സ്റ്റാന്‍ഡില്‍ എത്തണം. വടക്ക് ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ അശ്വനി ജങ്ഷനില്‍നിന്നും നേരെ വടക്കേ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. പൂങ്കുന്നംവഴി വരുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കല്‍ പെരിങ്ങാവ് റൂട്ടില്‍ ചെമ്പൂക്കാവ് ജങ്ഷന്‍ വഴി ഈസ്റ്റ് ഫോര്‍ട്ട് എത്തി ശക്തന്‍ സ്റ്റാന്‍ഡിലെത്തണം. വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് എന്നീ ഭാഗങ്ങളില്‍ നിന്നും വരുന്ന ബസുകള്‍ പടിഞ്ഞാറേ കോട്ടയില്‍ സര്‍വീസ് അവസാനിപ്പിക്കണം. കൂര്‍ക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ മുണ്ടുപാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.