മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പരിശീലനം

Friday 16 September 2016 9:58 pm IST

കാസര്‍കോട്: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്കിംഗ്, പി.എസ്സ്.സി പരീക്ഷകള്‍ക്കും യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷക്കും തയ്യാറാകുന്നതിനും, സൗജന്യ പരിശീലനം നല്‍കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷകള്‍ 20 നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. ബാങ്ക്, പി.എസ്.സി കോച്ചിംഗിന് അപേക്ഷിക്കുന്നവര്‍ക്ക് ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കും സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് അപേക്ഷിക്കുന്നവക്ക് ബിരുദതലത്തില്‍ 75 ശതമാനം മാര്‍ക്കും ഉണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 04672 202537 എന്ന നമ്പറില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.