യുവ ഡോക്ടര്‍ മെല്‍ബണില്‍ മരിച്ചു

Friday 16 September 2016 9:59 pm IST

ആലപ്പുഴ: മലയാളിയായ യുവ ഡോക്ടറെ മെല്‍ബണില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എടത്വ വെട്ടുപറമ്പില്‍ തോമസ് ജോര്‍ജ്ജി(സന്തോഷ്)ന്റെ മകന്‍ ഡോ. ടിനുതോമസിനെ(28)യാണ് ഓസ്‌ട്രേലിയയില്‍ മെല്‍ബണില്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപകരായ തോമസും ആനിയും ഏറെക്കാലം ദക്ഷിണാഫ്രിക്കയിലായിരുന്നു. ഏതാനും വര്‍ഷം മുമ്പാണ് ഓസ്‌ട്രേലിയയിലേക്കു മാറിയത്. ഇവരുടെ ഏക മകനാണ് ദന്ത ഡോക്ടറായ ടിനു. കഴിഞ്ഞ 14ന് കാണാതായ ടിനുവിനെ ഇന്നലെ രാവിലെ ഏഴിന് (ഇന്ത്യന്‍ സമയം മൂന്നിന്) പോലീസാണ് പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ പോലീസ് അന്വേഷണത്തില്‍ ടിനു യാത്രചെയ്യുന്നുവെന്ന് കണ്ടെത്തിയെങ്കിലും എവിടെയെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. വെള്ളിയാഴ്ചയാണ് ജഡം കണ്ടെത്തിയത്. അഞ്ചു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഡിസംബറില്‍ നാട്ടില്‍ വരാനിരിക്കെയാണ് ടിനുവിന്റെ മരണം. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. അമ്മ ആനി കൊട്ടാരക്കര സ്വദേശിനിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.