ഇന്ന് വിശ്വകര്‍മ്മദിനം ജില്ലയില്‍ വിപുലമായ ആഘോഷം

Friday 16 September 2016 10:06 pm IST

കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് യൂണിയന്‍ വിഎസ്എസ് മഹിളാസംഘം, വിഎസ്എസ് യൂത്ത് ഫെഡറേഷന്‍, ഗായത്രി സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ഇന്ന് ജില്ലയില്‍ വിപുലമായപരിപാടികളോടെ ആഘോഷിക്കും. രാവിലെ 8ന് താലൂക്ക് യൂണിയന്‍ മന്ദിരത്തില്‍ വിഎസ്എസ് കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.രാജന്‍ പതാക ഉയര്‍ത്തും.9ന് വിശ്വകര്‍മ്മദേവ പൂജ, അര്‍ച്ചന, പ്രസാദവിതരണം, 10ന് സമൂഹപ്രാര്‍ത്ഥന, 1ന് വിഎസ്എസ് മഹിലാസംഘത്തിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന. ഉച്ചകഴിഞ്ഞ്3ന് തിരുനക്കര മഹാദേവക്ഷേത്രമൈതാനിയില്‍ നിന്നും ശ്രീവിരാഡ് വിശ്വകര്‍മ്മദേവനെ ഹംസരഥത്തില്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള മഹാശോഭായാത്ര അരംഭിക്കും. ശാസ്ത്രിറോഡ്, മനോരമ സെന്‍ട്രല്‍ ജംഗ്ഷന്‍വഴി മഹാശോഭായാത്ര തിരുനക്കര ക്ഷേത്രസന്നിധിയില്‍ സമാപിക്കും. 6ന് ശിവശക്തി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം അഡ്വ.കെസുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.രാജന്‍ അദ്ധ്യക്ഷത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. മികച്ച ഫ്‌ളോട്ടുകള്‍ക്് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് വക ട്രോഫികള്‍ വിചരണം ചെയ്യും. മാസ്റ്റര്‍ അനന്ദു സുരേഷിനെ ആദരിക്കും. വെള്ളൂത്തുരുത്തി: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 638-ാം നമ്പര്‍ ശാഖ വിശ്വകര്‍മ്മദിനം ആഘോഷിക്കും. ശാഖാ പ്രസിഡന്റ് കെ.ബി.രവീന്ദ്രന്‍ രാവിലെ 9ന് പതാക ഉയര്‍ത്തും. വിശ്വകര്‍മ്മ നാമജപം, മധുരപലഹാര വിതരണം, ഉച്ചയ്ക്ക് ശേഷം കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടക്കും. ചങ്ങനാശേരി: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആചരിക്കും. പെരുന്ന വിശ്വകര്‍മ്മ ഭവനില്‍നിന്നും മഹാശോഭായാത്ര ആരംഭിച്ച് എസ്.ബി.കോളേജിന് സമീപം മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ വിഎസ്എസ് താലൂക്ക് പ്രസിഡന്റ് എം.പി.രവി അദ്ധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.എഫ്.തോമസ് എംഎല്‍എ വിശിഷ്ടവ്യക്തികളെ ആദരിക്കും. ഡിവൈഎസ്പി എം.രമേശ് കുമാര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വിജയപുരം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 1103-ാം നമ്പര്‍ വിജയപുരം ശാഖയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ആചരിക്കും. രാവിലെ 8ന് ശാഖാപ്രസിഡന്റ് അജിത്ത്.ടി.ജി പതാക ഉയര്‍ത്തും. 9ന് വിശ്വകര്‍മ്മദേവപൂജ, അര്‍ച്ചന, പ്രസാദവിതരണം, 10ന് സമൂഹപ്രാര്‍ത്ഥന, 11ന് വിശ്വകര്‍മ്മദേവ സഹസ്രനാമാര്‍ച്ചന, 12ന് പൊതുസമ്മേളനം ശാഖാസെക്രട്ടറി ഗോപിനാഥ്.പി.കെ ഉദ്ഘാടനം ചെയ്യും. അജിത്.ടി.സി അദ്ധ്യക്ഷത വഹിക്കും. കാരാപ്പുഴ: വിഎസ്എസ് 58-ാം നമ്പര്‍ കാരാപ്പുഴ ശാഖ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 6.30ന് ശാഖാപ്രസിഡന്റ് കെ.കെ.തമ്പി പതാക ഉയര്‍ത്തും. 7മുതല്‍ വിശ്വകര്‍മ്മപൂജ, സമൂഹപ്രാര്‍ത്ഥന, 10ന് പായസവിതരണം, 12ന് കെ.കെ.തമ്പിയുടെ അദ്ധ്യക്ഷതയില്‍ സമ്മേളനം നടക്കും. വൈകിട്ട് 3ന് കോട്ടയം താലൂക്ക് യൂണിയന്‍ നടത്തുന്ന മഹാശോഭായാത്ര. കുമ്മനം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 328-ാം നമ്പര്‍ കുമ്മനം ശാഖയില്‍ വിശ്വകര്‍മ്മദിനം ആചരിക്കും. ശാഖാമന്ദിരത്തില്‍ രാവിലെ 9ന് പ്രസിഡന്റ് കെ.എസ്.ശിവകുമാര്‍ പതാക ഉയര്‍ത്തും. 10ന് വിശ്വകര്‍മ്മ ദേവ പ്രാര്‍ത്ഥന, 10.30ന് ഭാഗവത പാരായണം, വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന, 11.30ന് സമൂഹസദ്യ എന്നിവ ഉണ്ടായിരിക്കും. കൂരോപ്പട: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 81-ാം നമ്പര്‍ മംഗളോദയം ശാഖയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ വിശ്വകര്‍മ്മദിനം ആചരിക്കും. ശാഖാ അങ്കണത്തില്‍ രാവിലെ 8ന് കെ.കെ.ഗോപി കണ്ണമല പതാക ഉയര്‍ത്തും. 9ന് വിശ്വകര്‍മ്മ സഹസ്ര നാമാര്‍ച്ചന, പ്രസാദവിതരണം, 10മുതല്‍ പുരാണ പാരായണം, പ്രസാദമൂട്ട്, 12ന് ശാഖാ മന്ദിരത്തില്‍ നടക്കുന്ന പൊതുസമ്മേളനം സെക്രട്ടറി കെ.സുമേഷ് ഉദ്ഘാടനംചെയ്യും. കെ.കെ.ഗോപി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6മുതല്‍ ഭജന. കോത്തല: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 803-ാം നമ്പര്‍ കോത്തല ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 8ന് ശാഖാപ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പതാക ഉയര്‍ത്തും. സെക്രട്ടറി ടി.ജി.പുരുഷോത്തമന്‍ വിശ്വകര്‍മ്മദിനാഘോഷം ഉദ്ഘാടനം ചെയ്യും. അതിന്് ശേഷം വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന പ്രസാദ വിതരണം, മധുരപലഹാര വിതരണം എന്നിവ നടക്കും. തിരുവഞ്ചൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 441-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 8ന് ശാഖാപ്രസിഡന്‍ര് ശ്രീധരന്‍ പതാക ഉയര്‍ത്തും. 9ന് വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന, പ്രസാദവിതരണം, 10ന് ഭാഗവത പാരായണം, 11ന് സമൂഹപ്രാര്‍ത്ഥന, 12ന് പൊതുസമ്മേളനം. ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും. എം.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കുമാരനല്ലൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 922-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 8ന് ശാഖാപ്രസിഡന്റ് പി.എന്‍.സുകുമാരന്‍ പതാക ഉയര്‍ത്തും. 9ന് വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന, പ്രസാദ വിതരണം, 10ന് വിശ്വകര്‍മ്മ സമൂഹപ്രാര്‍ത്ഥന, ഉച്ചയ്ക്ക് 12ന് അന്നദാനം, 1ന് വിശ്വകര്‍മമ്മദിന സമ്മേളനം സെക്രട്ടറി പി.എസ്.ഹരിക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. കുടമാളൂര്‍: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 1227-ാം നമ്പര്‍ കുടമാളൂര്‍ ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 8ന് ശാഖാ പ്രസിഡന്റ് പി.ആര്‍.ഗോപാലകൃഷ്ണന്‍ പതാക ഉയര്‍ത്തും. 9ന് വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന, പ്രസാദവിതരണം, 10ന് ഭാഗവത പാരായണം, 11ന് വിശ്വകര്‍മ്മ സ്തുതിഗീതാലാപനം, വിശ്വകര്‍മ്മദിന സമ്മേളനം ശാഖാ സെക്രട്ടറി പി.ജി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. പി.ആര്‍.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. മള്ളൂശേരി: വിഎസ്എസ് 116-ാം നമ്പര്‍ മള്ളൂശേരി ശാഖയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 8ന് ശാഖാപ്രസിഡന്റ് ടി.ജി.പ്രകാശന്‍ പതാക ഉയര്‍ത്തും. 9ന് ഭാഗവതപാരായണം, 10ന് വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന, 11ന് സമൂഹപ്രാര്‍ത്ഥന, 12ന് വിശ്വകര്‍മ്മദേവ പൂജ, പ്രസാദ വിതരണം എന്നിവ നടക്കും. ഓണംതുരുത്ത്: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 38-ാം നമ്പര്‍ ശാഖ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 8ന് ശാഖാ പ്രസിഡന്റ് സി.വേണുഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ശാഖാഅംഗങ്ങള്‍ക്ക് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും. ശേഷം വിശ്വകര്‍മ്മദേവ കീര്‍ത്തനാലാപം നടക്കും. ശാഖാ മന്ദിര ഹാളില്‍ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം ചേരും. മാന്നാനം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 236-ാം നമ്പര്‍ മാന്നാനം ശാഖയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിക്കും. രാവിലെ 9ന് ശാഖാമന്ദിരത്തില്‍ ശാഖാ വൈസ് പ്രസിഡന്റ് കെ.ടി.രാജേന്ദ്രന്‍ പതാക ഉയര്‍ത്തും.10.30ന് പായസവിതരണം, മധുരപലഹാര വിതരണം, 11ന് വിശ്വകര്‍മ്മദേവ അര്‍ച്ചന, സമൂഹപ്രാര്‍ത്ഥന. കാഞ്ഞിരപ്പള്ളി: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ വിവിധ ശാഖകളില്‍ വിശ്വകര്‍മമ്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 6ന് ചെറുവള്ളി വിശ്വകര്‍മ്മ ഭവനില്‍ പ്രസിഡന്റ് കെ.പി.രാജന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിശ്വകര്‍മ്മദേവ പൂജ, അര്‍ച്ചന, പ്രസാദവിതരണം, 7ന് വിശ്വകര്‍മ്മദേവ പ്രാര്‍ത്ഥന, 9ന് കലാമത്സരങ്ങള്‍ സംസ്ഥാന കൗണ്‍സിലര്‍ പി.ബി.രതീഷ് മാലം ഉദ്ഘാടനം ചെയ്യും. 11ന് വിശ്വകര്‍മ്മദിന സാംസ്‌കാരിക സംഗമം വിഎസ്എസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍.സുധീന്ദ്രന്‍ ഉദ്്ഘാടനം ചെയ്യും. എരുമേലി: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി 1350-ാം നമ്പര്‍ എരുമേലി ശാാഖയില്‍ വിശ്വകര്‍മ്മ ആഘോഷിക്കും. രാവിലെ 6ന് വിശ്വകര്‍മ്മപൂജ, അര്‍ച്ചന, വിശ്വകര്‍മ്മ സഹസ്രനാമാര്‍ച്ചന 8ന് ശാഖാ പ്രസിഡന്റ് നടരാജന്‍ കുന്നേല്‍പതാക ഉയര്‍ത്തും. 9ന് സമൂഹപ്രാര്‍ത്ഥന 10ന് വിശ്വകര്‍മ്മ ഭക്തിഗാനമേള, 12ന് പൊതുസമ്മേളനം ശാഖാ പ്രസിഡന്റ് നടരാജന്‍ കുന്നേല്‍ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.