മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുമ്പിലുള്ള ഓടകള്‍ വൃത്തിയാക്കി തുടങ്ങി

Friday 16 September 2016 10:11 pm IST

  ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്‍പിലുള്ള ഓടകള്‍ വൃത്തിയാക്കി തുടങ്ങി. മാലിന്യവും മണ്ണുംനിറഞ്ഞ് ഓടകളില്‍ക്കൂടി മലിനജലം ഒഴുകിപ്പോകുവാന്‍ നിര്‍വ്വാഹമില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഈ മലിനജലത്തില്‍ ചവിട്ടിയാണ് ഇവിടെയെത്തുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലേക്കും മറ്റു പരിശോധനാ മുറികളിലേക്കും പ്രവേശിച്ചിരുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതുമൂലം കൊതുകും ഈച്ചയും പെരുകി ഡങ്കിപ്പനി, എലിപ്പനി തുടങ്ങി മാരകമായ രോഗങ്ങള്‍ പിടിക്കുവാനുള്ള സാദ്ധ്യതയും ചൂണ്ടിക്കാട്ടി ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാലടിയോളം താഴ്ചയുള്ള ഈ ഓടകളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഇതുപോലെതന്നെ ആശുപത്രി പരിസരത്തുള്ള മറ്റുപല ഓടകളിലും മലിനജലം കെട്ടിക്കിടക്ക് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. ഈ ഓടകളളും വൃത്തിയാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കക്കൂസ് മാലിന്യം ഒഴുകിപ്പോകുന്ന പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നത് നിത്യസംഭവമാണ് ഇതിനും ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും മലിനജലം കെട്ടിക്കിടക്കാതെ ഒഴുകിപോകുവാന്‍ വേണ്ട സംവിദാാനങ്ങള്‍ ഒരുക്കി ആവശ്യമായ നിരീക്ഷണങ്ങള്‍ ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.