ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പെന്സ്റ്റേഷനു സമീപം യുവാവ് അക്രമാസക്തനായി പോലീസുകാരന്റെ മുഖത്ത് 11 ഇഞ്ച് നീളമുള്ള കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചു. അക്രം ജുദേ (32) യാണ് അക്രമി. ഇയാളെ പോലീസ് കീഴ്പ്പെടുത്തി കൊന്നു. 18 തവണയാണ് പോലീസ് അക്രമിനെ വെടിവെച്ചത്. അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം.
വെസ്ററ് 31 തെരുവിലും ബ്രോഡ്വേയിലും പോലീസ് ഇയാളെ പിന്തുടര്ന്നെങ്കിലും പെന്‍ സ്റ്റേഷനു സമീപം കാറില്‍ നിന്ന് ബൂട്ട് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് എന്‍വൈപിഡി തലവനും നിയുക്ത പോലീസ് കമ്മീഷണറുമായ ജിമ്മി ഒ നെയ്ല്‍ പറഞ്ഞു. പോലീസ് അടുത്തെത്തിയപ്പോള്‍ 11 ഇഞ്ച് നീളമുള്ള കത്തിപുറത്തെടുത്ത് അക്രമി ഇറങ്ങി ഓടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: