റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ ബ്രിട്ടണ് അംബാസഡറായി പ്രവര്‍ത്തിക്കുന്ന സൈമണ്‍ കോളിസ് (60) മതം മാറി മുസ്ലിമായി. സിറിയക്കാരി ഭാര്യയോടൊപ്പം ഹജ്ജു കര്‍മ്മവും ചെയ്തു. സൗദിയിലെ ബ്രിട്ടീഷ് അംബാസഡറാണ് സൈമണ്‍ കോളിസ്. മതം മാറിയാലും പേരുമാറ്റില്ലെന്ന് സൈമണ്‍ അറിയിച്ചു.
പരമ്പരാഗത ഹജ്ജ് വസ്ത്രമണിഞ്ഞ് കോളിസ് സിറിയക്കാരി ഭാര്യ ഹുദ അല്‍-മുജാര്കെച്ചിനൊപ്പം മക്കയില്‍ നില്ക്കുന്ന ചിത്രങ്ങള്‍ പ്രചാരത്തിലായി. 2007 മുതല്‍ 2012 വരെ സിറിയയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്നു കോളിസ്. നിരവധി മുസ്ലിം രാജ്യങ്ങളില്‍ ബ്രിട്ടീഷ് നയതന്ത്രജ്ഞനായിരുന്നു. 2011 ല്‍ ഇസ്ലാം മതം സ്വീകരിച്ചെങ്കിലും ഇക്കാലമത്രയും രഹസ്യമാക്കിയിരുന്നു. ഹുദയെ വിവാഹം ചെയ്യുന്നതിന് മുമ്പേ മതം മാറി. മൂന്നു പതിറ്റാണ്ട് മുസ്ലിം സമൂഹങ്ങളില്‍ ജീവിച്ച് ഒടുവില്‍ ഇസ്ലാമായെന്നാണ് കോളിസിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: