ന്യൂദല്‍ഹി: ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. ചില ബുദ്ധിജീവികളും ഇടത് കേന്ദ്രങ്ങളും പറയുന്നതുപോലെ ബിജെപിയോ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരോ ഫാസിസ്റ്റല്ല. ഫാസിസത്തോട് അനുകമ്പയുള്ളവരാണ്. ഇക്കാര്യത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ജനറല്‍ സെക്രട്ടറിയും കൂട്ടരും എതിര്‍ക്കുമ്പോഴാണ് കാരാട്ടിന് സിപിഐയുടെ പിന്തുണ.
കോണ്‍ഗ്രസ്സുമായുള്ള ബംഗാളിലെ കൂട്ടാണ് സിപിഎമ്മിലെ ഇപ്പോഴത്തെ ഫാസിസ്റ്റ് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. കോണ്‍ഗ്രസ്സുമായി കൂടിയ യച്ചൂരിയുടെ നിലപാടിനെ കാരാട്ട് എതിര്‍ക്കുന്നു. ഫാസിസം തടയാന്‍ മതേതര ചേരികളുടെ യോജിപ്പെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ തുറന്നെതിര്‍ക്കുകയാണ് ബിജെപി ഫാസിസ്റ്റല്ലെന്ന് സ്ഥാപിക്കുന്നതിലൂടെ കാരാട്ട് ചെയ്യുന്നത്. കോണ്‍ഗ്രസ്സുമായുള്ള ബന്ധമല്ല, ഇടത് മതേതര ജനാധിപത്യ ചേരി ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്ന് മാധ്യമങ്ങള്‍ക്ക് നല്കിയ ലേഖനത്തില്‍ സുധാകര്‍ റെഡ്ഡിയും സൂചിപ്പിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഇടത് ജനാധിപത്യ മതേതര ശക്തികളുടെ വേദി ശക്തിപ്പെടുത്തണമെന്ന് ചൂണ്ടിക്കാണിക്കുന്ന ലേഖനം കനയ്യകുമാര്‍ കാരാട്ടിനെതിരെ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്നും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: