പോങ്ങ്യാങ്: ഉത്തരകൊറിയയുടെ ഏറ്റവും പുതിയ ആണവ പരീക്ഷണങ്ങളില്‍ പ്രകോപിതരായി അമേരിക്ക നടത്തുന്ന ആയുധ പ്രകടനങ്ങള്‍ക്ക് തിരിച്ചടി നല്കാന് രാഷ്ട്രം സജ്ജമാണെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോ. വെനിസ്വലയില്‍ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉത്തരകൊറിയയുടെ അഞ്ചാമത്തെയും ഇതേവരെ നടത്തിയതില്‍ വെച്ചേറ്റവും ശക്തിയേറിയതുമായ ആണവ പരീക്ഷണമായിരുന്നു ഒരാഴ്ച മുന്‍പ് നടന്നത്. ഇതേത്തുടര്‍ന്ന് ആയുധശക്തി കാണിക്കാനായി ദക്ഷിണ കൊറിയയ്ക്കു മീതെ അമേരിക്കയുടെ രണ്ട് സൂപ്പര്‍ സോണിക് ബോംബറുകള്‍ പറന്നിരുന്നു. ഇതിനുള്ള താക്കീതാണ് റിയോങ് ഹോ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: