പീതാംബരമണിഞ്ഞ് ശ്രീനാരായണീയര്‍ ഗ്രാമീണമേഖലയെ ഭക്തിസാന്ദ്രമാക്കി

Friday 16 September 2016 11:24 pm IST

വിളപ്പില്‍: പീതാംബരമണിഞ്ഞ് ഗുരുഗീതികള്‍ പാടി ശ്രീനാരായണീയര്‍ ഗ്രാമീണ മേഖലയെ ഭക്തിസാന്ദ്രമാക്കി. എസ്എന്‍ഡിപി യോഗം ശാന്തുമൂല ശാഖ 162-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി (ചതയദിനം) വിപുലമായി ആഘോഷിച്ചു. രാവിലെ 7.30 ന് പ്രത്യേക ഗുരുദേവപൂജ, 8ന് പതാക ഉയര്‍ത്തല്‍, ഉച്ചയ്ക്ക് പായസ സദ്യ, വൈകുന്നേരം ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ശ്രദ്ധേയമായി. ഗുരുദേവ പ്രതിഷ്ഠ വഹിച്ചുള്ള ഘോഷയാത്രയ്ക്ക് വാദ്യചെണ്ട മേളങ്ങള്‍ മാറ്റ് കൂട്ടി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി ശ്രീനാരായണീയര്‍ കീര്‍ത്തനങ്ങള്‍ ഉരുവിട്ട് ഘോഷയാത്രയില്‍ പങ്കെടുത്തു. റോഡിന്റെ ഇരുവശങ്ങളിലും വന്‍ജനാവലി ഘോഷയാത്ര വീക്ഷിക്കാനെത്തിയിരുന്നു. ഘോഷയാത്ര മലയിന്‍കീഴ് ജംഗ്ഷനിലെത്തിയശേഷം തിരികെ ശാഖാങ്കണത്തില്‍ സമാപിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന്‍ കൗണ്‍സിലര്‍ ശാന്തുമൂല മുരുകന്‍, ശാഖാനേതാക്കളായ ജയചന്ദ്രന്‍, ശശി എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. മലയിന്‍കീഴ് ശാഖയുടെ ആഭിമുഖ്യത്തില്‍  ശ്രീനാരായണ ഗുരുദേവ ജയന്തി വിവിധപരിപാടികളോടെ ആഘോഷിച്ചു.രാവിലെ 7ന് പ്രത്യേക ഗുരുദേവപൂജ, 10ന് ചതയ ദിന പൂജ, ഉച്ചയ്ക്ക് പ്രസാദ വിതരണം, വൈകുന്നേരം ഇരട്ടക്കലുങ്കില്‍ നിന്ന് ചതയദിന സന്ദേശഘോഷയാത്രയില്‍ ഗുരുദേവ പ്രതിഷ്ഠ വഹിച്ചുള്ള വാഹനവും തെയ്യവും വാദ്യമേളങ്ങളും മുത്തുക്കുടയും ശ്രദ്ധേയമായി. ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ച് പീതാംബര വേഷമണിഞ്ഞെത്തിയ സ്ത്രീകളും കുട്ടികളും ഘോഷയാത്രയ്ക്ക് മികവേകി. പാലോട്ടുവിള മുതല്‍ മലയിന്‍കീഴ് ജംഗ്ഷന്‍ വരെ പീത പതാക റോഡിന് ഇരുവശവും നിറഞ്ഞിരുന്നു. ശാഖ സെക്രട്ടറി പ്രദീപ്, പ്രസിഡന്റ് സുരേന്ദ്രന്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. എസ്എന്‍ഡിപി യോഗം മാറനല്ലൂര്‍ ശാഖയില്‍ ശ്രീനാരായണ ഗുരുദേവ ജന്മദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7ന് ഈശ്വരപ്രാര്‍ത്ഥന, 8ന് പതാക ഉയര്‍ത്തല്‍, പായസ സദ്യ എന്നിവയുമുണ്ടായിരുന്നു. ശാഖാ നേതാക്കളായ മേപ്പൂക്കട വിശ്വംഭരന്‍, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പോങ്ങുംമൂട്, ഊരൂട്ടമ്പലം ശാഖകളിലും ഗുരുദേവ ജയന്തി സമുചിതമായി ആഘോഷിച്ചു. ഗുരുപൂജ,പായസ സദ്യ, ഘോഷയാത്ര, ഗുരുസന്ദേശ വിളമ്പരഎന്നിവയുണ്ടായിരുന്നു. കുന്നംപാറ ശാഖയില്‍ ശ്രീനാരായണ ഗുരുദേവപ്രതിഷ്ഠയും ഗുരുദേവ ജയന്തിയും ആഘോഷിച്ചു. ശാഖാ സെക്രട്ടറി ജി. സുരേന്ദ്രന്‍, ജി. പങ്കജാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എസ്എന്‍ഡിപി യോഗം പേയാട് ചെറുപാറ ശാഖ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. ഗുരുപൂജ, പതാക ഉയര്‍ത്തല്‍, ഉച്ചയ്ക്ക് പായസ സദ്യ, വൈകുന്നേരം ഗുരുദേവ സന്ദേശവും പ്രത്യേക പൂജയുമുണ്ടായിരുന്നു. പരിപാടികള്‍ക്ക് ശാഖാ ഭാരവാഹികളായ ടി. രാജ്കുമാറും(പ്രസിഡന്റ്)പി. വിശ്വംഭരനും (സെക്രട്ടറി) നേതൃത്വം നല്‍കി. കോളച്ചിറ ശാഖ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം ആഘോഷിച്ചു. ശാഖപ്രസിഡന്റ് അശോകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശാഖാ സെക്രട്ടറി സന്തോഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു. എസ്എന്‍ഡിപിയോഗം നേമം യൂണിയന്‍ പ്രസിഡന്റ് സുപ്രിയസുരേന്ദ്രന്‍ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി മേലാംകോട് സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി.കലാ കായിക മല്‍സര വിജയികള്‍ക്ക് ട്രോഫി, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പ്രോല്‍ഷസാഹന സമ്മാനം, ചികില്‍സാ ധനസഹായം വിതരണം ചെയ്തു. ഗുരുപൂജ, പതാക ഉയര്‍ത്തല്‍, ഗുരുദേവസന്ദേശവും വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. എസ്എന്‍ഡിപി യോഗം വിളപ്പില്‍ ശാഖയില്‍ രാവിലെ ഗുരുപൂജ, പതാക ഉയര്‍ത്തല്‍, ഗുരുദേവസന്ദേശ പ്രചരണ വാഹന ഘോഷയാത്ര നടന്നു. വൈകുന്നേരം നടന്ന പൊതുസമ്മേളനം ഐ.ബി. സതീഷ്. എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് രത്‌നാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്എന്‍ഡിപി യോഗം നേമം യൂണിയന്‍ പ്രസിഡന്റ് സുപ്രിയസുരേന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി മേലാംകോട് സുധാകരന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ആനന്ദതീര്‍ത്ഥന്‍ മതപ്രഭാഷണം നടത്തി. ഷുഹുറുദ്ദീന്‍, എം.എസ്. സ്വിന്‍ഗ്ഗി, കുണ്ടമണ്‍ഭാഗം മോഹനന്‍നായര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍.വിജയരാജ്, ചെറുകോട്മുരുകന്‍, ഊരൂട്ടമ്പലം ജയചന്ദ്രന്‍, വിളപ്പില്‍ചന്ദ്രന്‍, നടുക്കാട് ബാബുരാജ്, ഷീല, അനില്‍കുമാര്‍, സുജ, എം.വിജയന്‍, രവീന്ദ്രന്‍ കാട്ടുവിള, പ്രശാന്ത്, വിട്ടിയംഅഭിലാഷ്, ഷിബുകുമാര്‍, മിനി എന്നിവര്‍ സംസാരിച്ചു. ശാഖാ സെക്രട്ടറി രഘുകുമാര്‍ സ്വാഗതം ആശംസിച്ചു. വൈകുന്നേരം ഗുരുപൂജയും തുടര്‍ന്ന് പായസ സദ്യയും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.