പാലാ: ഗുരുദേവദര്‍ശനങ്ങളെ വളച്ചൊടിക്കുന്ന ഈ കാലഘട്ടത്തില്‍ സമുദായാംഗങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ”മഹാഗുരു – മഹാറാലി”ക്കുശേഷം നടന്ന ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനാണ് ചിലരുടെ ശ്രമം. ഏതെങ്കിലും പഞ്ചായത്തില്‍ ഒരു ക്രമക്കേട് ഉണ്ടായാല്‍ മുഖ്യമന്ത്രിയെ പ്രതിയാക്കുന്നതിന് തുല്യമാണ് ഈ അവസ്ഥ. കള്ളക്കേസുകള്‍ വരുമ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാഞ്ഞിട്ടല്ല. സമുദായത്തെ കൊണ്ട് വാളെടുപ്പിച്ചാല് രാജ്യത്ത് ഒരിക്കലും സമാധാനം ഉണ്ടാകില്ലെന്ന തിരിച്ചറിവുള്ളവരാണ് യോഗം നേതാക്കളെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കെ.എം. മാണി എംഎല്‍എ ജയന്തി സന്ദേശം നല്കി. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മീനച്ചില്‍ യൂണിയന് ചെയര്മാന് അഡ്വ. എസ് പ്രവീണ്‍ അദ്ധ്യക്ഷനായിരുന്നു. യോഗം ലീഗല്‍ അഡൈ്വസര്‍ എ.എന്‍. രാജന്‍ബാബു, മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്, എം.ആര്. പ്രദീപ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: