ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു

Saturday 17 September 2016 10:04 am IST

പറമ്പില്‍പീടിക: പറമ്പില്‍പീടിക എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു ജയന്തി ഗുരുദേവ ക്ഷേത്രത്തില്‍ വെച്ചു വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗുരുപൂജ, ഗണപതിഹോമം, ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, സര്‍വ്വൈശ്വര്യ പൂജ, പ്രഭാഷണം, അന്നദാനം, ദീപാരാധന, അത്താഴ പൂജ തുടങ്ങിയ ചടങ്ങുകളും നടന്നു. ശാഖ പ്രസിഡന്റ് പൂതേരി സുരേന്ദ്രന്‍ പതാക ഉയര്‍ത്തി. ശാഖയിലെ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കല്‍, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. ഒലവകോട്ട് വാസുദേവന്‍ ക്ഷേത്രം ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പൂതേരി സുരേന്ദ്രന്‍, കെ.കെ.ഷാജി, പി.ബിജു, കെ.വി.അജയകുമാര്‍, സി.സജിഷു, സിന്ധു അജയ്കുമാര്‍, പി.സുബിഷു, രജ്ഞിത്ത് ലാല്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.