ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ നാടകകൃത്ത് എഡ്വേര്‍ഡ് ആല്‍ബി (88) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലണ്ടിലെ വീട്ടില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
മൂന്നു തവണ പുലിസ്റ്റര്‍ പുരസ്കാരം നേടിയിട്ടുള്ള എഡ്വേര്‍ഡ് ആല്‍ബി സമകാലീനരായ നാടകകൃത്തുകളില്‍ ഏറ്റവും പ്രമുഖനായാണ് കണക്കാക്കപ്പെടുന്നത്. സൂ സ്റ്റോറിയാണ് അദ്ദേഹത്തിന്റെ ആദ്യ നാടകം.
എ ഡെലിക്കേറ്റ് ബാലന്‍സ്, സീസ്കേപ്, ത്രീ ടോള്‍ വുമണ്‍, ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്, സാന്‍ഡ് ബോക്സ് എന്നിവ ലോകമെമ്പാടും പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ നാടകസംരംഭങ്ങളില് ചിലതു മാത്രമാണ്.
ഹു ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ് എന്ന നാടകം ലോകപ്രശസ്തമാവുകയും പിന്നീട് ചലച്ചിത്രരൂപത്തിലേക്കു മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. റിച്ചാര്‍ഡ് ബട്ടനും എലിസബത്ത് ടെയ്ലറുമായിരുന്ന 1966ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മി മൈസെല്‍ഫ് ആന്‍ഡ് ഐ (2007) ആയിരുന്നു എഡ്വേര്‍ഡ് ആല്ബിയുടേതായി പുറത്തിറങ്ങിയ അവസാന രചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: