കരുനാഗപ്പള്ളി: കന്നേറ്റിക്കായലില്‍ നടന്ന ശ്രീനാരായണാ ട്രോഫി ജലോത്സവത്തില്‍. ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ പി.എന്‍. സുരേഷ് ക്യാപ്റ്റനായ കാട്ടില്‍ ഒന്നാം സ്ഥാനവും ജിതിന് ക്യാപ്റ്റനായ സെന്റ് പയസ് രണ്ടാംസ്ഥാനവും നേടി. തെക്കനോടി വിഭാഗത്തില്‍ സഫീര്‍ ക്യാപ്റ്റനായ ദേവാസ് ഒന്നാമതെത്തി. മന്ത്രി കെ.രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു ആര്. രാമചന്ദ്രന് എം.എല്‍ എ അദ്ധ്യക്ഷത വഹിച്ചു. എന്‍. വിജയന്‍പിള്ള, മുനിസിപ്പല്‍ ചെയര്മാന് എം. ശോഭന, കെ.സി.രാജന്, ശാലിനി രാജീവ് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി. സനല്‍, തപസ്യ ജില്ലാ സെക്രട്ടറി ജി.പി.വേണു, ബിജെപി മണ്ഡലം പ്രസിഡന്റ് എ. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: