ആര്‍ജെഡി എംഎല്‍എയുടെ മകന്‍ യുവാവിനെ കുത്തി

Saturday 17 September 2016 2:15 pm IST

പാട്‌ന: കാറിനെ മറികടക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ആര്‍ജെഡി എംഎല്‍എയുടെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ബിഹാറിലെ ഔറംഗബാദിലാണ് സംഭവം. ഒബ്ര എംഎല്‍എ വിജേന്ദ്രകുമാറിന്റെ മകന്‍ കുനാല്‍ പ്രദീപാണ് യാത്രക്കാരനെ കുത്തിയത്. തന്റെ കാറിനെ മറികടന്ന വാഹനത്തെ കുനാല്‍ പിന്തുടരുകയും തുടര്‍ന്നുണ്ടയ തര്‍ക്കത്തിനൊടുവില്‍ കാറിലുണ്ടയിരുന്ന യാത്രക്കാരനെ കുത്തുകയുമായിരുന്നു. പരിക്കേറ്റ യാത്രക്കാരനെ പാട്‌ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ മകനെതിരായ ആരോപണങ്ങളെല്ലാം ബിരേന്ദ്ര സിന്‍ഹ തള്ളി. യാത്രക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചതില്‍ തന്റെ മകനു പങ്കില്ല. യുവാവ് സ്വയം പരുക്കേല്‍പ്പിച്ചതാണ്. തന്റെ മകനെ കേസില്‍ കുടുക്കാന്‍ നോക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. തന്നെ മോശക്കാരനാക്കുന്നതിനുള്ള ശ്രമമാണിത്. കുനാല്‍ നിരപരാധിയാണെന്നും. പോലീസ് അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരുമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സിന്‍ഹയ്‌ക്കെതിരെ രംഗത്തെത്തി. സംസ്ഥാനത്തു വനനിയമം തിരിച്ചുവരുന്നതിന്റെ തെളിവാണിതെന്ന് അവര്‍ ആരോപിച്ചു. കുനാലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് കുനാലിനെ കസ്റ്റിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.