ഗുരുവായൂരപ്പനെ കാണാന്‍

Saturday 17 September 2016 6:12 pm IST

ഒരുപിടി ദുഃഖകഥകളും പേറി ഞാന്‍ എത്തി കണ്ണന്റെ തൂ മന്ദഹാസ കനകപ്രഭ ദര്‍ശിക്കുവാന്‍ ഞാന്‍ എത്തി കാളിന്ദിയാറ്റില്‍ കരയില്‍ പണ്ട് ശ്രവിച്ച മുരളീരവ- മധുരിമ തന്‍ ദിവ്യാനുഭൂതി നുകരാന്‍ തുളസീദള മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പനെ തഴുകി ഉണരും പുണ്യതീര്‍ഥത്തില്‍ മുങ്ങി കുളിച്ച് ഞാന്‍ എത്തി ദേവന്റെ സോപാന ഗാനങ്ങള്‍ കേള്‍ക്കാന്‍ ആ ചേതോഹര രൂപം ദര്‍ശിക്കുവാന്‍ കോടക്കാര്‍ നിറമൊത്ത കണ്ണനെ കാണുവാന്‍ ഉണ്ണിത്തിരുവടി തന്‍ വാകച്ചാര്‍ത്ത് കണ്ട് തൊഴുവാന്‍ ഞാന്‍ എത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.