ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 89-#ാമത് മഹാസമാധി ദിനാചരണം 21ന് വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ എട്ടിന് ഗുരുപുഷ്പാഞ്ജലി, ഒന്‍പതിന് ദേവസ്വം വൈസ് പ്രസിഡന്റ് ധനേശന്‍ പൊടിക്കല്‍ ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് ബേബി പാപ്പാളിയുടെ ഗുരുഭാഗവത പാരായണം. 10.30ന് ഗുരുദേവ കൃതികളുടെ പാരായണവും പാര്‍ത്ഥനയും. 1.30ന് ചേര്‍ത്തല ഷാജി നടത്തുന്ന ഗുരുപ്രഭാഷണം. മൂന്നിന് കണിച്ചുകുളങ്ങരയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ശാന്തിയാത്ര ഗുരുദേവ മന്ദിരത്തിലെത്തിച്ചേരും. 3.30ന് ബേബിപാപ്പാളിയുടെ ദൈവദശകാലാപനവും സമാധി ഗാനാലാപനവും. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും കര്‍പ്പൂര ആരതിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: