അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ തുടരുന്ന വ്യാപക മോഷണം തടയാന്‍ അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് അമ്പതുപേരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ചത്.
ഇതിനായി അമ്പലപ്പുഴ സിഐ ഓഫീസില്‍ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ പ്രത്യേക യോഗം ചേര്‍ന്നു. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ചുമണിവരെ സ്ക്വാഡ് വിവിധസ്ഥലങ്ങളില്‍ പരിശോധന നടത്തും.
സംശയാസ്പദമായ രീതിയില്‍ ആരെ കണ്ടെത്തിയാലും സ്റ്റേഷനില്‍ അറിയിക്കണമെന്ന് സിഐ വിശ്വംഭരന് പറഞ്ഞു. രാത്രികാലങ്ങളില്‍ വീടുകളിലെ വാതിലുകളെല്ലാം ഭദ്രമായി അടച്ചിടണമെന്നും വീടിനു വെളിയില്‍ രാത്രി വെളിച്ചം സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: