തെരുവുനായ കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

Saturday 17 September 2016 7:46 pm IST

അമ്പലപ്പുഴ: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. ചേര്‍ത്തല പൊന്നാംവെളി പണിക്കേഴ്‌സ് വീട്ടില്‍ ശ്രീജേഷി(32)നാണ് പരിക്കേറ്റത്. ചേര്‍ത്തലയില്‍ നിന്നും അമ്പലപ്പുഴയിലേക്കു ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ കളര്‍കോട് പടിഞ്ഞാറ് തീരദേശ റോഡിലായിരുന്നു അപകടം. ബൈക്കിനു മുന്നിലേക്കു തെരുവുനായ പലവട്ടം ചാടുകയായിരുന്നു. ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് ശ്രീജേഷ് ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കൈമുട്ടുകള്‍ക്കും കാല്‍പാദത്തിനും കാല്‍മുട്ടിനും ആഴത്തില്‍ മുറിവേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ശ്രീജേഷിനെ ആശുപത്രിലാക്കി. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം കച്ചവടസ്ഥാപനം നടത്തുകയാണ് ശ്രീജേഷ്. അമ്പലപ്പുഴഭാഗത്ത് നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയായി തെരുവുനായ ശല്യം രൂക്ഷമായിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.