തൊടുപുഴ: തൃശ്ശൂര്‍ സ്വദേശികളായ വിനോദ സഞ്ചാരികളുടെ കാര്‍ അപകടത്തില്‍പ്പെട്ടു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഗമണ്‍ കാണാനെത്തിയ അഞ്ചംഗ വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
തൊടുപുഴ -പുളിയന്മല സംസ്ഥാന പാതയിലെ മുട്ടം ശങ്കരപ്പള്ളിക്ക് സമീപമാണ് അപകടം.മറ്റൊരു വാഹനത്തെ മറികടന്ന് വരികയായിരുന്ന കാര്‍ എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസില്‍ ഇടിക്കാതെ വെട്ടിച്ചതാണ് അപകടം ഉണ്ടാവാന്‍ കാരണം. റോഡില്‍ നിന്നും തെന്നി നീങ്ങിയ കാര്‍ സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനത്തിന് തകരാര്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇതിനിടെ ബൈക്ക് യാത്രികനും അപകടത്തില്‍പ്പെട്ടിരുന്നു.
കാറിന്റെ ദിശതെറ്റിയുള്ള സഞ്ചാരം കണ്ട് വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെയാണ് ബൈക്ക് യാത്രികന് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ ദിശതെറ്റിയെത്തിയ കാറില്‍ നിന്നും രക്ഷപെടാന്‍ റോഡില്‍ നിന്നും കാനയിലേക്ക് ഇടിച്ചിറകയായിരുന്നു ബൈക്ക് യാത്രികന്.
മുട്ടം ശങ്കരപ്പിളളി സ്വദേശി രതീഷ് തങ്കപ്പനാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: