കട്ടപ്പന: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അഞ്ച്പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ തൊവരയാര്‍ ഒഴുങ്ങാലില്‍ മാത്യു, വെള്ളയാംകുടി പാറോലിക്കല്‍ മിനി മോഹന്‍ദാസ്, വെള്ളയാംകുടി ഈട്ടിയ്ക്കല്‍, പുത്തന്‍പുരയ്ക്കല്‍ ലില്ലിക്കുട്ടി, മുളകരമേട് വടക്കേല്‍ ഷാന്റി സന്തോഷ്, ഷാന്റിയുടെ ഏഴ് വയസ്സുള്ള മകന് റ്റോം സന്തോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലത്ത് നിന്ന് മൂന്നാറിലേയ്ക്ക് വന്ന കാറും കട്ടപ്പനയില്‍ നിന്നും ഇരുപതേക്കറിലേയ്ക്ക് പോയ ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: