പൂച്ചാക്കല്‍: ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം സേവന ദിനമായി ആചരിച്ചു. മോദിയുടെ ജന്മദിനത്തില് പ്രധാനമന്ത്രിയ്ക്ക് നമസ്തേ എന്ന് പേരില്‍ പൂച്ചാക്കല്‍ ദീനദയാല്സേവാ സമിതിയുടെ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
പൂച്ചാക്കല്‍ വടക്കേക്കരയില്‍ മാര്‍ക്കറ്റിനു സമീപമുള്ള കനാല്‍ക്കരയിലെ റോഡിനിരവശവുമായുള്ള കാട് വെട്ടിത്തെളിച്ച് പൊതുനിരത്ത് വൃത്തിയാക്കി. സേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് സേവാ സമിതി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നത്. ശുചീകരണ പരിപാടി യുവമോര്‍ച്ച അരൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ആര്. രതീഷ്, ബിപിന്‍ ചന്ദ്രലാല്‍, പി. വിഷ്ണു, ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: