തുറവൂര്‍: ആര്‍എസ്എസ് തുറവൂര്‍ താലൂക്ക് മുന്‍ ബൗദ്ധിക് പ്രമുഖും തപസ്യ കണ്ണൂര്‍ ജില്ലാ മുന്‍ അദ്ധ്യക്ഷനുമായ തുറവൂര്‍ പങ്കജിന്റെ ഒന്നാം ചരമവാര്‍ഷികാചരണം ഇന്ന് നടക്കും. രാവിലെ പത്തിന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിലാണ് അനുസ്മരണ പരിപാടികള്‍. 1969 മുതല്‍ 2003 വരെ ചിത്രകലാ അദ്ധ്യാപകനായി കാസര്‍കോഡ് കുറ്റിക്കോട് സ്കൂളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരണത്തെ വെല്ലുവിളിച്ചവര്‍, ബോധാബോധക്കുറിപ്പുകള് എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. അദ്ധ്യാപക കലാസാഹിത്യ സമിതിയുടെ സംസ്ഥാന ചിത്രകലാ അവാര്‍ഡ്, അഖിലേന്ത്യാ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 68-#ാമത് വയസിലായിരുന്നു അന്ത്യം. സാമൂഹ്യ ശിശുക്ഷേമ വിഭാഗം മുന്‍ സൂപ്പര്‍വൈസര്‍ വത്സലയാണ് ഭാര്യ. അനുസ്മരണ പരിപാടിയില്‍ സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: