ഇനിയില്ല, ഫിഫ ബാലന്‍ ഡി ഓര്‍

Saturday 17 September 2016 9:26 pm IST

പാരീസ്: ലോക ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ക്ക് ഇനി ഫിഫ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കില്ല. ഫിഫയും ബാലന്‍ ഡി ഓറിന്റെ ഉടമകളായ ഫ്രാന്‍സ് ഫുട്‌ബോളും തമ്മിലുള്ള കരാര്‍ അവസാനിച്ചതോടെയാണ് ഈ പുരസ്‌കാരം ഒഴിവാകുന്നത്. എന്നാല്‍, മികച്ച താരത്തെ ആദരിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരിയിലാണ് കരാര്‍ അവസാനിച്ചത്. പുതുക്കില്ലെന്ന് ഫിഫ, ഫ്രാന്‍സ് ഫുട്‌ബോളിനെ അറിയിച്ചു. ഫ്രഞ്ച് മാഗസിന്‍ 1956ല്‍ ആരംഭിച്ച ബാലന്‍ ഡി ഓര്‍, യൂറോപ്പിലെ മികച്ച ഫുട്‌ബോള്‍ താരത്തിനാണ് സമ്മാനിച്ചിരുന്നത്. 2009 വരെ ഫിഫ ലോകത്തെ താരത്തെ കണ്ടെത്തിയിരുന്നു. 2010ല്‍ ഫിഫയുമായി ചേര്‍ന്ന് ഒറ്റ പുരസ്‌കാരവുമായി ലോകത്തെ മികച്ച കളിക്കാരനു നല്‍കാന്‍ തീരുമാനമായി. ഫിഫയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ജിയാനി ഇന്‍ഫാന്റിനോയും ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കരാര്‍ അവസാനിപ്പിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിയാണ് ഏറ്റവും കൂടുതല്‍ തവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കിയത്, അഞ്ച് തവണ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.