വാഷിങ്ടണ്‍: ഭീകര സംഘടനയായ അല്‍ നുസ്റ ഫ്രണ്ട് പ്രവര്ത്തകന് ഒമര്‍ ദിയബി അന്താരാഷ്ട്ര ഭീകരനായി യുഎസ് പ്രഖ്യാപിച്ചു. ഫ്രഞ്ച് പൗരനായ ഇയാള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രാന്‍സില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.
അമേരിക്കന്‍ കമ്പനികളും വ്യക്തികളും ദിയാബിയുമായി വാണിജ്യ ബന്ധം സ്ഥാപിക്കുന്നതിനും യുഎസില്‍ ഇതോടൊപ്പം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് ഐഎസിലേക്ക് 50 പേരടങ്ങുന്ന സംഘത്തിനു യാത്ര ചെയ്യുന്നതിനുള്ള സഹായങ്ങള്‍ ദിയാബിയാണ് ചെയ്തു കൊടുത്തത്. ഇവരില്‍ ഭൂരിഭാഗവും ഇയാളുടെ ജന്മദേശമായ നീസിന്റെ സമീപവാസികളാണ്.
ഐഎസ്, അല്‍ഖ്വയ്ദ എന്നീ ഭീകര സംഘടനകളുടെ ഉപഭാഗമായി അല്‍ നുസ്റ ഫ്രണ്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു. എന്നാല്‍, ജൂലൈയോടെ അല്‍ഖ്വയ്ദയുമായുള്ള സഖ്യം ഉപേക്ഷിച്ച് അല്‍ നുസ്റ ജബത് ഫത്ത് അല്‍ ഷാം എന്നാക്കി മാറ്റിയതായി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: