ജോഹന്നാസ്ബെര്‍ഗ്: ഇക്വറ്റോറിയല്‍ ഗിനിയയുടെ പ്രസിഡന്റ് തിയഡോറോ മസാഗോയെ നരഭോജിയെന്ന് വിളിച്ച ലൈബീരിയന്‍ പത്രാധിപര്‍ ഫെസ്റ്റസ് പോഖിയെ അറസ്റ്റു ചെയ്തു.
മസാഗോ എതിരാളികളെ ജീവനോടെ തൊലിയുരിച്ച് അവയവങ്ങള്‍ ഭക്ഷിക്കാറുണ്ടെന്നാണ് ഞായറാഴ്ച ദ ന്യൂ ഡെമോക്രാറ്റ് എഴുതിയത്. ഇതിലെ ചില ഭാഗങ്ങള്‍ ബുധനാഴ്ച ഒന്നാം പേജില്‍ പുനഃപ്രസിദ്ധീകരിച്ചു. ഇത് വലിയ കോളിളക്കമുണ്ടാക്കിയതോടെയാണ് എഡിറ്റര്‍ അറസ്റ്റിലായത്.
എന്നാല്‍, വിമര്‍ശനത്തിനാണ് അറസ്റ്റ് എന്നു പറഞ്ഞ് മാധ്യമങ്ങള്‍ രംഗത്തെത്തി. പിന്നീട് ഇയാളെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: