തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’യുടെ ചിത്രീകരണം ഒക്ടോബര്‍ അവസാനമേ ആരംഭിക്കൂ. ഒക്ടോബര്‍ ഒന്നാം തീയതി തുടങ്ങാനിരുന്ന ചിത്രീകരണം നായികയായി അഭിനയിക്കുന്ന വിദ്യാബാലന് അസുഖമായതിനാലാണ് കുറച്ചു ദിവസത്തേക്ക് നീട്ടിയതെന്ന് കമല്‍ പറഞ്ഞു.
പ്രിയകഥാകാരിയുടെ വ്യക്തി ജീവിതവും സാഹിത്യ ജീവിതവും പ്രതിപാദിക്കുന്ന ചലച്ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും പ്രത്യേകതകളുള്ള ചലച്ചിത്രമായിരിക്കുമെന്ന് സംവിധായകന് പറഞ്ഞു. കൊല്‍ക്കത്ത, മുംബൈ, ഒറ്റപ്പാലം, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം. മലയാളം, ഹിന്ദി ഭാഷകളിലാണ് ‘ആമി’ പുറത്തു വരിക.
‘ആമി’ക്കായുള്ള തയ്യാറെടുപ്പിനിടെയാണ് വിദ്യാബാലന് പനി പിടിപെട്ടത്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ പൂര്‍ണ വിശ്രമം ഉപദേശിച്ചിരിക്കുകയാണ്.
വിദ്യാ ബാലന്
ഡെങ്കിപ്പനി
മുംബൈ: പ്രമുഖ ബോളിവുഡ് താരം വിദ്യാ ബാലന് ഡെങ്കിപ്പനി. വീട്ടില്‍ നിരീക്ഷത്തിലാണ് അവര്‍. മൂന്നാഴ്ചയെങ്കിലും വേണം രോഗം ഭേദമാകാനെന്നാണ് സൂചന. ഇത് ഷൂട്ടിങ്ങിനെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: