ബുഗ്തിക്ക് പൗരത്വം ഇപ്പോഴില്ല

Saturday 17 September 2016 10:04 pm IST

ന്യൂദല്‍ഹി: ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സമരനേതാവ് ബ്രുഹംദാഗ് ബുഗ്തിക്ക് പൗരതം നല്‍കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് ഭാരതം. ബുഗ്തിക്ക് ഭാരത പൗരത്വം ഉടന്‍ ലഭിക്കുമെന്ന് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇദ്ദേഹമിപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് താമസിക്കുന്നത്. ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റാണ് ബുഗ്തി. ബലൂചി ദേശീയ നേതാവ് നവാബ് അക്ബര്‍ ഖാന്‍ ബുഗ്തയുടെ കൊച്ചുമകനാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള ബലൂചിന്റെ സ്വാതന്ത്ര സമര പോരാട്ടത്തില്‍ പത്തു വര്‍ഷം മുന്‍പ് കൊല്ലപ്പെട്ടയാളാണ് നവാബ് അക്ബര്‍ ഖാന്‍. ബ്രുഹംദാഗ് ബുഗ്തിക്കും അദ്ദേഹത്തിന്റെ അനുയായികളായ ഷേര്‍ മുഹമ്മദ് ബുഗ്തി, അസീസുള്ള ബുഗ്തി എന്നിവര്‍ക്കും ഭാരതം പൗരത്വം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.