പാണപിലാവ്: മഹാത്മാ ഗാന്ധി വായനശാലയുടെ ഓണാഘോഷത്തിന്റെ സമാപനം ഇന്ന് നടക്കും. ചീനിമരം ജംങ്ഷനില്‍ വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. പി.സി. ജോര്‍ജ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. വായനശാല പ്രസി. കെ. എം. സുധാകരന് അധ്യക്ഷത വഹിക്കും. ജോസ് മുള്ളങ്കഴി എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും സമ്മാനദാനവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റ്റി. പി. രാധാകൃഷ്ണന് നായര്‍ നിര്‍വ്വഹിക്കും.
എരുമേലി: ശ്രീനിപുരം നവരശ്മി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 5ന് നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള സാംസ്ക്കാരിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി. എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ആശാ ജോയി നിര്‍വ്വഹിക്കും.
കവി കെ.പി. ഓതറയെ ക്ലബിന്റെ മുന്‍ പ്രസിഡന്റ് ഹബീബ് മുഹമ്മദ് മുസലിയാര്‍ ആദരിക്കും. സമ്മാനദാനം വാര്‍ഡംഗം റജിമോള്‍ ശശി നടത്തും. ക്ലബ്ബ് പ്രസിഡന്റ് സജി കളരിക്കല്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: