അനധികൃത അറവുശാലകള്‍ക്ക് എതിരെ നടപടിയില്ല

Saturday 17 September 2016 10:13 pm IST

ഇടുക്കി: സംസ്ഥാനത്ത് അനധികൃത അറവുശാലകള്‍ വ്യാപകമായിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലൈസന്‍സുള്ള അറവുശാലകള്‍ അമ്പതില്‍ താഴെ മാത്രമെന്ന് സര്‍ക്കാരിന്റെ രേഖകള്‍ സൂചിപ്പിക്കുന്നു. അനധികൃത അറവുശാലകള്‍ ഒരു പഞ്ചായത്തില്‍ അഞ്ചെണ്ണമെങ്കിലും വരും. സംസ്ഥാനത്ത് ഇത്തരത്തിലുളള അറവുശാലകള്‍ അയ്യായിരത്തോളമുണ്ട്. എല്ലാ അറവുശാലകളും ആധുനീകരിച്ച് ലൈസന്‍സ് സമ്പാദിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും ഇത് നടപ്പായില്ല. വിവരാവകാശനിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയില്‍ സംസ്ഥാനത്ത് ലൈസന്‍സുള്ള 16 അറവുശാലകളാണുള്ളത്. സ്വകാര്യ ഉടമസ്ഥതയില്‍ 23 എണ്ണം. ചുരുക്കിപ്പറഞ്ഞാല്‍ നിശ്ചിത ശതമാനം അറവുശാലകള്‍ക്ക് മാത്രമേ ലൈസന്‍സുള്ളൂ. തിരുവനന്തപുരം ജില്ലയില്‍ അഞ്ച് അറവുശാലകള്‍ക്കാണ് ലൈസന്‍സുള്ളത്. കൊല്ലം-നാല്, പത്തനംതിട്ട-നാല്, ആലപ്പുഴ-രണ്ട്, കോട്ടയം-മൂന്ന്, ഇടുക്കി-എട്ട്, എറണാകുളം-മൂന്ന്, മലപ്പുറം-രണ്ട്, കാസര്‍കോട്-ആറ് എന്നിങ്ങനെയാണ് കണക്ക്. കണ്ണൂര്‍, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ അംഗീകാരമുള്ള അറവുശാലകള്‍ ഇല്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ പ്രാകൃതമായ രീതിയിലാണ് മൃഗങ്ങളെ കൊല്ലുന്നത്. ഇവിടങ്ങളില്‍നിന്നു മൃഗങ്ങള്‍ കയറുപൊട്ടിച്ചോടുന്ന സംഭവങ്ങളും നടക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.