പാറത്തോട്: പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 6,34,29,924 രൂപയുടെ പദ്ധതികള്‍ക്ക് ഡിപിസിയുടെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ജോളി ഡൊമിനിക് അറിയിച്ചു.
പൊതു വിഭാഗത്തില്‍ ഉല്‍പ്പാദന മേഖലയില്‍ 3007500 രൂപയും സേവന മേഖലയില്‍ 21901186 രൂപയും പശ്ചാത്തല മേഖലയില്‍ 31809238 രൂപയും പട്ടികജാതി വിഭാഗത്തില്‍ ഉല്‍പ്പാദന മേഖലയില്‍ 2083000 രൂപയും സേവന മേഖലയില്‍ 262900 രൂപയും പട്ടികവര്‍ഗ വിഭാഗത്തില്‍ ഉല്‍പ്പാദന മേഖലയില്‍ 655000 രൂപയും സേവന മേഖലയില്‍ 975000 രൂപയും പശ്ചാത്തല മേഖലയില്‍ 370000 രൂപയും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
പദ്ധതികളില്‍ മാലിന്യ സംസ്കരണം, പച്ചക്കറി കൃഷി, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഭവന പുനരുദ്ധാരണം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ജലനിധി പദ്ധതി, കുടുംബശ്രീക്ക് റിവോള്‍വിംഗ് ഫണ്ട്, പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മാണം, ആംഗന്‍വാടി പ്രവര്‍ത്തകരുടെ ഓണറേറിയംതുടങ്ങിയ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: