സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു

Saturday 17 September 2016 10:23 pm IST

ഏറ്റുമാനൂര്‍: സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. നെല്ലിക്കാട് വീട്ടില്‍ യദുകൃഷ്ണന്റെ വീടാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിച്ചത്. അക്രമികള്‍ വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം തകര്‍ക്കുകയും വീട്ടുകാര്‍ക്കു നേരെ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പള്ളിക്കുടം കവലയിലുള്ള സിപിഎം കൊടി ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു എന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടയിലാണ് വീടാക്രമിച്ചത്. പോലീസിന്റെ സാന്നിദ്ധ്യത്തിലാണ് പ്രകടനക്കാര്‍ ബിജെപി പ്രവര്‍ത്തകന്റെ വീടും വാഹനവും ആക്രമിച്ചത്. വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയും മറ്റു പ്രവര്‍ത്തകരും സ്ഥലത്തെത്തി. സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ആക്രമിച്ചിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിച്ചതില്‍ ഹരി പ്രതിഷേധം അറിയിച്ചു. പോലീസ് പക്ഷപാതപരമായി പെരുമാറുന്നത് നിര്‍ത്തുകയും കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്ത് കേസ് എടുക്കുകയും ചെയ്യണമെന്ന് ഹരി ആവശ്യപ്പെട്ടു. പോലീസ് സിപിഎം അക്രമത്തിനു നേരേ കണ്ണടക്കാനാണ് ഭാവമെങ്കില്‍ ബിജെപി ശക്തിയായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.