ഗതാഗത നിയന്ത്രണം ഫലം കണ്ടു

Saturday 17 September 2016 10:25 pm IST

ആറന്മുള: ഉതൃട്ടാതി ജലമേളയോടനുബന്ധിച്ച് പോലീസ് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം ഫലം കണ്ടു. തേക്കേമല മുതല്‍ റോഡിന് ഇരുവശത്തും വാഹന പാര്‍ക്കിങ് പൂര്‍ണ്ണമായും നിരോധിച്ചത് ഗതാഗതക്കുരുക്കിന് പരിഹാരമായി. മുന്‍വര്‍ഷങ്ങളില്‍ റോഡരുകില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ ഗതാഗതതടസ്സത്തിന് ഇടയാക്കിയിരുന്നു. ഈവര്‍ഷം വാഹന പാര്‍ക്കിംങിനായി പ്രത്യേക സ്ഥലങ്ങള്‍ ക്രമീകരിച്ചിരുന്നു. ജലമേളയുടെ സമാപനത്തോടെ തിരക്കേറിയെങ്കിലും റോഡുകളില്‍ കാര്യമായ ഗതാഗത തടസ്സമുണ്ടായില്ല. വാഹന നിയന്ത്രണത്തിനായി കൂടുതല്‍ പോലീസുകാരേയും വിന്യസിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.