സഹകരണ ബാങ്ക് ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടു

Saturday 17 September 2016 10:25 pm IST

കടുത്തുരുത്തി: സഹകരണ ബാങ്ക് ജീവനക്കാരെ ആകാരണമായി പിരിച്ചുവിട്ടു. കടുത്തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന വൈക്കം താലൂക്ക് സഹകരണ കാര്‍ഷിക വികസന ബാങ്കിലെ ആറോളം വരുന്ന താല്‍കാലിക ജീവനക്കാരെയാണ് പുതിയ ഭരണ സമിതി പരിച്ചുവിട്ടത്. സ്ഥിരമായി ജോലിചെയ്തിരുന്നവരും വികലാംഗരും, വിധവകളും ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ച് വിട്ടത്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇവരെ പിരിച്ചുവിട്ടത്. ഇതേ സ്ഥാനത്ത് പകരം അളുകളെ നിയമിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷട്രീയമാണ് പിരിച്ചുവിടിലിന് കാരണമായി പറയുന്നത്. മുന്‍ പ്രസിഡന്റിിന്റെ ഭരണ സമിതി നിയോഗിച്ചിരുന്നവരെയാണ് ഇപ്പോള്‍ പരിച്ചുവിട്ടിരിക്കുന്നത്. ഇവര്‍ കോട്ടയം ജോയിന്റ്് രജിസ്ട്രാര്‍ക്ക് പരാതിനല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.