രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ തൊഴിലാളിയുടെ പങ്ക് അനിഷേധ്യം: എന്‍.എം.സുകുമാരന്‍

Saturday 17 September 2016 10:26 pm IST

കോട്ടയം: രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ തൊഴിലാളികളുടെ പങ്ക് അനിഷേധ്യമാണെന്ന് ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ കാര്യദര്‍ശി എന്‍.എം.സുകുമാരന്‍ പറഞ്ഞു. വിശ്വകര്‍മ്മജയന്തി ബിഎംഎസ് ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടയത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ 40 കോടി തൊഴിലാളികളില്‍ 33 കോടിയും അസംഘടിതമാണെന്നും ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി രാഷ്ട്രീയ നിറം നോക്കാതെ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും ബിഎംഎസിന് കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രകടമായ മാറ്റം ഇന്ന് കാണുവാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡന്റ് പി.എസ്.തങ്കച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് മാധവന്‍, ജില്ലാ വൈസ് പ്രസിഡന്റ് രമാദേവി, ബിജു സെബസ്റ്റ്യന്‍, ജോഷി ജോസഫ്, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലാ: ബിഎംഎസ് പാലാ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 17 ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു. പൊതുസമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി വി കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മജയന്തി ദേശീയ അവധിയായി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡണ്ട് എം.എസ് ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ഗോപകുമാര്‍, എം.ആര്‍ സജി, സി.കെ.അശോക് കുമാര്‍, കെ.എസ് ശിവദാസന്‍, ഹരികൃഷ്ണന്‍ മേവിട, മായാമോഹനന്‍, സന്തോഷ് കുമാര്‍ ബാലകൃഷ്ണ ന്‍, നാരായണ കൈമള്‍, ജയാ ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൊന്‍കുന്നം: ബിഎംഎസ് പൊന്‍കുന്നം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ തൊഴിലാളി ദിനം ആചരിച്ചു. ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് കെ.വി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി. ശ്രീകല, മേഖല സെക്രട്ടറി ഇ.കെ. ജയകുമാര്‍, സി.ബി. പരമേശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.