കാര്‍ തട്ടിപ്പ്; ഭാരത വംശജന്‍ പിടിയില്‍

Saturday 17 September 2016 11:12 pm IST

ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷണാഫ്രിക്കയില്‍ ഭാരത വംശജനായ മൊഹമ്മദ് ഇസ്മായേല്‍ ഇസാക്ക് (37) അറസ്റ്റില്‍. കാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 32 ലേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍.കാര്‍ വാടകയ്ക്ക് എടുത്ത് മറിച്ചു വില്‍ക്കുകയായിരുന്നു മുഖ്യപരിപാടി. ഇയാളെ ഈ മാസം 22 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വാടകയ്ക്ക് എടുത്ത കാര്‍, അത്യാവശ്യമായി നാട്ടില്‍ പോകുകയാണെന്നും പണത്തിന് ആവശ്യമാണെന്നും പറഞ്ഞ് വിമാനത്താളവത്തില്‍ വച്ച് വില്‍ക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.