ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 66ാം പിറന്നാളിന് വനവാസികള്‍ക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. ഗുജറാത്തിലെ ദഹോദിലെ ലിംഖേദയിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത അദ്ദേഹം വനവാസികള്‍ക്കുള്ള നിരവധി പദ്ധതികള്‍ക്ക് തുടക്കമിട്ടു.
കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് അവയിലൊന്ന്. നവസരായിയില് ദിവ്യാംഗര്‍ക്ക് സഹായങ്ങള്‍ നല്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുത്തു.ആയിരം വീല്‍ചെയറുകള്‍ വിതരണം ചെയ്ത് റെക്കാര്‍ഡ് സൃഷ്ടിച്ചു. അതിരാവിലെ തന്നെ അദ്ദേഹം ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മ ഹീരാ ബെന്നിനെ സന്ദര്‍ശിച്ചു. ഏറെ നേരം അമ്മയ്ക്ക് ഒപ്പം ചെലവിട്ട അദ്ദേഹം പിന്നീട് സഹോദരനെയും സന്ദര്‍ശിച്ചു.
രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന് എത്തിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ടി.എസ്. താക്കൂറും മോദിയെ രാജ്ഭവനില്‍ വച്ച് സന്ദര്‍ശിച്ച് ആശംസ നേര്‍ന്നു. ആശംസയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. നേരത്തെ ഗുജറാത്തില്‍ മോദിക്ക് വലിയ സ്വീകരണമാണ് ഒരുക്കിയത്. മുഖ്യമന്ത്രി വിജയ് രൂപാനി അടക്കമുള്ളവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: