മോദിക്ക് ആശംസ

Saturday 17 September 2016 11:26 pm IST

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മലങ്കര മാര്‍ത്തോമ്മാ സുറിയാനിസഭാ പ്രതിനിധി മണ്ഡലം ജന്മദിന ആശംസകളര്‍പ്പിച്ചു. തിരുവല്ലയില്‍ നടന്ന സഭാ പ്രതിനിധി മണ്ഡലം ഇന്നലെ സമാപിച്ചു. സഭയുടെ പാരമ്പര്യം ഉള്‍ക്കൊണ്ട് മൂല്യാധിഷ്ഠിത നിലപാടുകള്‍ സ്വീകരിക്കാന്‍ സഭാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാമെത്രാപ്പൊലീത്ത പറഞ്ഞു. ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ. യുയാക്കീംമാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, തോമസ് മാര്‍ തിമോഥെയോസ്, ഡോ. ഐസക്മാര്‍ ഫിലക്‌സിനോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ്, സഭാസെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്, വൈദിക ട്രസ്റ്റി റവ. ലാല്‍ ചെറിയാന്‍, അല്‍മായ ട്രസ്റ്റി അഡ്വ.പ്രകാശ് പി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.