തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചെറുകഥാകൃത്ത് എന്‍.മോഹനന്റെ സ്മരണാര്ഥംനല്കുന്നഎന്.മോഹനന് സുവര്‍ണമുദ്ര 2016 പുരസ്കാരം നിരൂപകയും അധ്യാപികയുമായ ഡോ.എം.ലീലാവതിക്ക്. ഒരു പവന് സ്വര്‍ണപ്പതക്കമാണ് പുരസ്കാരം. ആത്മാരാമന്, എം.ജി.രാധാകൃഷ്ണന്, എം.സരിതവര്മ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
കേരള സാംസ്കാരിക വകുപ്പിന്റെ പ്രഥമ ഡയറക്ടര്‍ കൂടിയായിരുന്ന എന്‍.മോഹനന്റെ സ്മരണാര്‍ഥം എന്‍.മോഹനന് സുഹൃദ്സംഘ(സമ്മോഹനം)മാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. അടുത്ത വര്‍ഷം നവതിയിലെത്തുന്ന ഡോ.ലീലാവതിക്ക് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍ സമ്മാനം കൂടിയായി പുരസ്കാരം. എന്‍.മോഹനന്റെ ചരമവാര്‍ഷികമായ ഒക്ടോബര്‍ 3ന് അഞ്ചുമണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: