തിരുവനന്തപുരം : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗുരുദേവജയന്തി ആഘോഷിച്ചു. തിരുവനന്തപുരം മാരാര്‍ജി മന്ദിരത്തില്‍ സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ശിവഗിരി മുന്‍ മഠാധിപതി സ്വാമി സൂക്ഷ്മാനന്ദ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.
ഗുരുദേവദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നതിലൂടെ മാത്രമേ സമൂഹത്തില്‍ ആത്മീയ വളര്‍ച്ച സൃഷ്ടിക്കുന്നതിന് കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ജാതിയില്ല എന്ന വിളംബര പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള ചടങ്ങില്‍ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധത ആര്ജിക്കുവാനും ഓരോ വ്യക്തിയുടെയും മാനസിക വളര്‍ച്ചയിലൂടെ മാത്രമേ ലോകത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കുവാന്‍ കഴിയുകയുള്ളൂവെന്നും അതിനുള്ള വഴികളാണ് ഗുരുദേവന് കാട്ടിതന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്.മണിയന്, സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ സുരേഷ്, സംസ്ഥാന സെക്രട്ടറി ആറ്റുകാല്‍ മോഹന്‍ദാസ്, ബിജെപി സംസ്ഥാന സമിതി അംഗം പി.രാഘവന്, ജില്ലാ നേതാക്കളായ നെല്ലിമൂട് പ്രേമന്, മുരളികൃഷ്ണ, കോവളം പ്രവീണ്‍, ടോമി പി.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: