ന്യൂദല്‍ഹി: പത്തു മരുന്നുകളുടെ വില കൂടി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പാരാസെറ്റമോള്‍, രക്തം കട്ടപിടിക്കാതിരിക്കാനുള്ള എനോക്സാ പാരിന്, അപസ്മാരത്തിനുള്ള കാര്ബാമാസെപ്പൈന്, ആന്റി ബയോട്ടിക്കുകളായ സെഫാഡ്രോക്സില്‍, സെഫാസോളിന് തുടങ്ങിയവ അടക്കമുള്ളവയുടെ വില അഞ്ചു ശതമാനം മുതല്‍ 23.3 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. ഇതോടെ വില നിയന്ത്രണമുള്ള മരുന്നുകളുടെ എണ്ണം 467 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: